കൊച്ചി നഗരസഭയുടെ അശാസ്ത്രീയവും, വ്യാപാരി വിരുദ്ധവുമായ സ്ട്രീറ്റ് വെൻഡിംഗ് നയത്തിനെതിരെ പ്രതിഷേധിക്കുന്ന വ്യാപാരികൾക്ക് ജനപ്രതിനിധികൾ പിന്തുണ അറിയിച്ചു. കഴിഞ്ഞ ദിവസം KMCC കോൺഫറൻസ് ഹാളിൽ ചേർന്ന വ്യാപാരികളുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗത്തിൽ എറണാകുളം MLA ടി ജെ വിനോദ്, നഗരസഭാ കൗൺസിലർ മനു ജേക്കബ്, മുൻ നഗരസഭാ മേയർ കെ. ......

കോഴിക്കോട്: മലയാളം പുരസ്കാര സമിതിയുടെ ഒന്‍പതാമത് മലയാള പുരസ്കാരങ്ങളില് മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്ക്കാരം കേരളശബ്ദം കൊച്ചി ബ്യൂറോചീഫ് മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരിക്ക്.
ചലച്ചിത്ര മേഖലയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയതിന് സിബി മലയിലിന് പ്രത്യേക ആദരവ്, ചലച്ചിത്ര മേഖലയില്‍ കാര്‍ത്തിക, വി കെ ശ്രീരാമന്, ചലച്ചിത്ര- നാടക മേഖലയില്‍ ജയപ്രകാശ് കുളൂര്‍, കഥാപ്രസംഗത്തില്‍ വസന്ത കുമാര്‍ സാംബശിവന്, രാജീവ് കൃഷ്ണ മാങ്കൊമ്പ് (സോപാന നൃത്തം), കുമാര്‍ജി പാലത്ത് (നാടകം), സതി ആര് വി (കലാ സാംസ്കാരികം) എന്നിവര്‍ക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്കാരവും മോഹന്‍ലാല്‍ മികച്ച നടന് (തുടരും), അഭിനയ എം ജി മികച്ച നടി (പണി), തോമസ് സെബാസ്റ്റ്യന്‍, കവി പ്രസാദ് ഗോപിനാഥ് മികച്ച ചലച്ചിത്രം (അം അഃ), ഷാഹി കബീര്‍ മികച്ച സംവിധായകന് (റോന്ത്), രഞ്ജിത്ത് രജപുത്ര, തരുണ്‍ മൂര്‍ത്തി മികച്ച ജനപ്രീതി നേടിയ ചലച്ചിത്രം (തുടരും), പ്രകാശ് വര്‍മ്മ മികച്ച പുതുമുഖ നടന് (തുടരും), കുമാരി റാണിയ റാണ പുതുമുഖ നടി (പ്രിന്‍സ് ആന്‍ഡ് ഫാമിലി), കോട്ടയം നസീര്‍ മികച്ച സഹനടന്‍ (ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍), അശ്വതി ചന്ദ് കിഷോര്‍ മികച്ച സഹനടി (വ്യസനസമേതം ബന്ധുമിത്രാദികള്‍), അപ്പുണ്ണി ശശി (ചലച്ചിത്ര നാടകരംഗത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കിയതിനുള്ള പ്രത്യേക ആദരവ്), കലാഭവന്‍ നവാസ് മരണാനന്തര ബഹുമതി (ഇഴ), നിഷാദ് യൂസഫ് മരണാനന്തര ബഹുമതി (എഡിറ്റര്‍- തുടരും), ഹരികൃഷ്ണന് ലോഹിത ദാസ് മികച്ച ഛായാഗ്രഹകന് (ധീരന്), പുളിയനീ പൗലോസ് (മരണമാസ്), ഗോകുല്‍ സുരേഷ് (ഡൊമിനിക്, സുമതി വളവ്), ചന്തു സലിംകുമാര്‍ (പൈങ്കിളി), പ്രണവ് ടിയോഫിന്‍ (നരി വേട്ട), നിരഞ്ജന അനൂപ് (പടക്കളം), ഐശ്വര്യ മിഥുന് (പൊറാട്ടുനാടകം), പ്രത്യേക പുരസ്കാരം, എ്ര എസ് ദിനേശ് പി ആര് ഒ, ഐശ്വര്യ രാജ് ഡിജിറ്റല്‍ പി ആര് ഒ, അഭിലാഷ് മോഹനന് ഡെപ്യൂട്ടി എഡിറ്റര്‍ (മാതൃഭൂമി ന്യൂസ്), നൂര്ജഹാന് എസ് മികച്ച അവതാരക (കേരളകൗമുദി), കെ ജെ തോമസ് മികച്ച കലാസാംസ്കാരിക പ്രവര്ത്തകന്, സുബൈര്‍ കോഴിക്കോട് മികച്ച കലാസാംസ്കാരിക പ്രവര്ത്തകന്, ഡോ. ജയപ്രകാശ് ശര്‍മ വൈജ്ഞാനിക സാഹിത്യം (കാമയാനീ), സെബു വി വി സഞ്ചാര സാഹിത്യം (എന്റെ യൂറോപ്പ് യാത്ര), ബാബു അബ്രഹാം മികച്ച നോവല്‍ (കമ്പിളി കണ്ടത്തെ കല്ഭരണികള്), അശോകന് മേയ്ക്കാട് ഹാസ്യ സാഹിത്യം (കൊക്കിന് വെച്ചത് ചക്കിന് കൊണ്ടു), സരിത എന്‍ എസ് ഖണ്ഡകാവ്യം (ചന്ദ്രനഖ), മൈസൂന ഹാനി മികച്ച കഥാസമാഹാരം, ഷാഹിന കെ റഫീഖ് കുട്ടികളുടെ നോവല്‍, രേഷ്മ ജോണ്സണ് കവിത (വിശുദ്ധ കൂദാശ), ഫിദ അശ്റഫ് കറുപ്പം വീട്ടില്‍ (ട്രാവല്‍ ഫോട്ടോഗ്രാഫര്‍), ജെയ്സി ശ്രീഹരി ഗാനാലാപനം, ഹ്യൂമന്‍ സിദ്ദീഖ് ഗാന രചയിതാവ് (മശിപ്പച്ചയും കല്ലു പെന്‍സിലും), അഫ്രിന് ഫാത്തിമ (മലയാളമങ്ക), എലിസബത്ത് ജോയ് (മലയാളമങ്ക), അല്‍ഫോന്‍സ ജോയ് (മലയാളമങ്ക), അഞ്ജലി കൃഷ്ണ (മലയാളമങ്ക) എന്നിവര്‍ക്കാണ് മറ്റു പുരസ്ക്കാരങ്ങള്‍.
പുരസ്ക്കാരങ്ങള്‍ ഒക്ടോബര്‍ അവസാനവാരം വിതരണം ചെയ്യുമെന്ന് ഇസ്മായില്‍ കൊട്ടാരപ്പാട്ട്, റഹീം മുല്ല വീട്ടില്‍, രമ്യ പ്രശാന്ത്, ശ്രീകല സി പി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ......

ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലെ ആരോഗ്യ വകുപ്പിന് ആവിശ്യത്തിന് വാഹനങ്ങൾ ഇല്ലെന്ന പരാതി പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം.ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലെ ആരോഗ്യ വകുപ്പിന് കൂടുതൽ സർക്കാർ വാഹനങ്ങൾ അനുവദിക്കണമെന്നും ഉപയോഗ ശൂന്യമായി ജില്ലാ കളക്ട്രേറ്റ് വളപ്പിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ ഉടൻ നീക്കണമെന്നുമുള്ള പരാതി പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി.ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതിയിലാണ് പരിശോധിച്ച് ആവിശ്യമായ നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചിരിക്കുന്നത്. ഉപയോഗ ശൂന്യമായ സർക്കാർ വാഹനങ്ങളെ സൂക്ഷിക്കുന്ന സ്ഥലമായി പത്തനംതിട്ട ജില്ലാ കളക്ട്രേറ്റ് വളപ്പിനെ അധികൃതർ മാറ്റിയിരിക്കുകയാണ്. ഇവിടെ ഉപയോഗ ശൂന്യമായി കിടക്കുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും ആരോഗ്യ വകുപ്പിന്റേതാണ്. ജില്ലാ കളക്ട്രേറ്റിൽ നിരവധി വകുപ്പിലെ ഓഫീസ് കെട്ടിടങ്ങൾ പ്രവർത്തിക്കുകയാണ്. ദിവസേന നിരവധി മീറ്റിങ്ങുകൾ ജില്ലാ കളക്ട്രേറ്റിൽ വച്ചാണ് നടത്തുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗ ശൂന്യമായ നിരവധി വാഹനങ്ങൾ കളക്ട്രേറ്റ് വളപ്പിന് അകത്ത് പല സ്ഥലങ്ങളിലുമായി സൂക്ഷിച്ചിരിക്കുന്നത് കാരണം പൊതു ജനങ്ങളുടെ വാഹനം കളക്ട്രേറ്റിന് പുറത്ത് പാർക്ക് ചെയ്യേണ്ട അവസ്ഥയാണ്.പത്തനംതിട്ട ജില്ലയിൽ ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്തുവാൻ ലക്ഷക്കണക്കിന് ഭക്തരാണ് വർഷാവർഷം വന്നുകൊണ്ടിരിക്കുന്നത്. ഇവരുടെ മുഴുവൻ ആരോഗ്യ സുരക്ഷിതത്വം പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസിന്റെ നിയന്ത്രണത്തിലാണ് ചെയ്ത് വരുന്നത്. വനമേഖല പരിധി ഉൾപ്പെടുന്ന ജില്ലയിൽ പല മേഖലകളിൽ വച്ചും ആരോഗ്യവകുപ്പ് ക്യാമ്പുകളും പരിശോധനകളും നടത്തി വരുന്നു. സർക്കാർ വാഹനങ്ങളുടെ കുറവ് കാരണം ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പല ഘട്ടങ്ങളിലും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയും ഉണ്ടെന്ന് അഡ്വ. ......
കോഴിക്കോട്: ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരളയുടെ (ഐസിസികെ) മൂന്നു ദിവസം നീണ്ട വാർഷിക സമ്മേളനം ഹോട്ടൽ എംപിഎസ് ടിയാരയിൽ സമാപിച്ചു.
ഹ്യദയാഘാതവും സങ്കീര്‍ണ ഹൃദ്രോഗങ്ങളും കൈകാര്യം ചെയ്യുന്ന ഹ്യദ്രോഗ വിദഗ്ദ്ധരുടെ സംസ്ഥാന സംഘടനയാണ് ഐസിസികെ.ഐസിസികെ പ്രസിഡന്റ് ഡോ. മധു ശ്രീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സങ്കീർണ്ണമായ ഓപ്പൺ-ഹാർട്ട് സർജറികൾ അധികവും കത്തീറ്റർ (നേർത്ത ട്യൂബ് ) ഉപയോഗിച്ചുള്ള സുരക്ഷിതവും, കൃത്യതയേറിയതും, ഏറെ ഫലപ്രദവുമായ നടപടിക്രമങ്ങൾക്ക് വഴിമാറി. ......
കാക്കനാട്: സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിമൂന്നാമത് മെത്രാൻ സിനഡിൻ്റെ രണ്ടാം സമ്മേളനം 2025 ഓഗസ്റ്റ് 18ന് സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ ആരംഭിക്കുന്നു. ഓഗസ്റ്റ് 18 തിങ്കളാഴ്ച രാവിലെ മാനന്തവാടി രൂപതാസഹായ മെത്രാൻ മാർ അലക്സ് താരാമംഗലം പിതാവ് നൽകുന്ന ധ്യാനചിന്തകളോടെ സിനഡുസമ്മേളനം ആരംഭിക്കും. ......
യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതോടെ തങ്ങളുടെ പണികഴിഞ്ഞെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ.......
കൊച്ചി: മമ്മൂട്ടി, ലോകപ്രശസ്ത പക്ഷിഛായാഗ്രാഹക ഡോ. ജെയ്നി കുര്യാക്കോസ് എന്നിവരുള്‍പ്പെടെ 21 പേരുടെ 51 ഫോട്ടോകള്‍ കാണാം, കിളിയൊച്ചകള്‍ കേള്ക്കാംഇന്ദുചൂഡന് ഫൗണ്ടേഷന് തുടക്കമിടുന്ന വാര്‍ഷിക പക്ഷി ഫോട്ടോ പ്രദര്‍ശനത്തിന്റെ ആദ്യപതിപ്പിന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്ററില്‍ ഓഗസ്റ്റ് 18 തിങ്കളാഴ്ച രാവിലെ 11ന് തുടക്കമാകും. ......
കാക്കനാട് : കാക്കനാട് സൻസ്കാര സ്കൂളിൽ മൂന്നുദിവസമായി നടന്ന സിബിഎസ്ഇ ക്ലസ്റ്റർ XI ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിന് ആവേശ കൊടിയിറക്കം.കേരളത്തിലെ ഏഴു ജില്ലകളിൽ നിന്നായി 500ലധികം കായിക പ്രതിഭകളാണ് മത്സരത്തിൽ മാറ്റുരയ്ക്കാനായി എത്തിയത്.
ബഹു.വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി ശ്രീ. പി രാജീവ് ചടങ്ങിൽ മുഖ്യാതിഥിയായി. ......
തന്റെ നാലു കുഞ്ഞുങ്ങളെയും കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ അഹല്യനഗർ ജില്ലയിലാണ് സംഭവം.......
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം സുതാര്യമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. ഇന്ന് ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ......